Pages

Powered by Blogger.
      

രണ്ടു കുഴി മടിയന്മാരുടെ കഥ 

പിതാവിന്റെ മരണ ശേഷം രണ്ടു കുഴിമാടിയന്മാര്ക്കും ആദ്യ ദിവസങ്ങളില നാട്ടുകാർ ആഹാരം എത്തിച്ചു നല്കി. എന്നാൽ പിറ്റെ ദിവസം നാട്ടുകാർ കണ്ടത് അവ മത്സരിച്ചു ഭക്ഷണമാക്കുന്ന ഉറുമ്പുകളും, "ഇത്ര ബുദ്ദിമുട്ടി ഏതൊക്കെ എങ്ങനെടെ?" എന്നാ ചോദ്യം മുഖത്തു നിഴലിച്ചു അവയെ നോക്കി അന്തം വിട്ടിരിക്കുന്ന രണ്ടു മടിയന്മാരെയും ആയിരുന്നു.
സംഭവം ആഹാരം കഴിക്കാനുള്ള മടി തന്നെ എന്ന് നാട്ടുകാർക്ക്‌ മനസിലായെങ്കിലും ഏതാനും ദിവസം കൂടി അവർ മടിയന്മാര്ക്ക് ആഹാരം എത്തിച്ചു നല്കുകയും അതു  അതെ പോലെ തന്നെ മടി കുടാതെ ഉറുമ്പുകൾ ഭക്ഷണമാക്കുകയും ചെയ്തു 

ഇതോടു കൂടി ദേഷ്യം കയറിയ നാട്ടുകാർ, ഇത്തരം അഭാസന്മാർ നാട്ടില ജീവിച്ചാൽ നാട് മുടിയും എന്ന് കരുതുകയും രണ്ടിനെയും കൊന്നെക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഗ്രാമമുഖ്യൻ ഉടൻ തന്നെ കമ്മിറ്റി വിളിച്ചുകൂട്ടി കൊല്ലാനുള്ള മാര്ഗം നാട്ടുകാരോട് ആരാഞ്ഞു.

കൊണ്ട് പോയി രണ്ടിനെയും മണ്ണിട്ടു മൂടാമെന്നു ആദ്യ അഭിപ്രായം വന്നു.
ഇനിയും പൊട്ടിമുളച്ചാലോ എന്നാ ഭയം ചിലര് രേഖപ്പെടുത്തിയതിനാൽ അത് തള്ളപ്പെട്ടു.
മറ്റു ചിലർ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു കൊല്ലാം എന്ന് അഭിപ്രായപ്പെട്ടു.
ശ്വാസം വിടാൻ മടി ഉള്ളവന്മാരെ എങ്ങനെ ശ്വാസം മുട്ടിച്ചു കൊല്ലും എന്ന ഒരു അപ്പൂപ്പന്റെ സംശയം ന്യായീകരിക്കപ്പെട്ടതോട് കൂടി അതും ഫ്ലോപ്പ് ആയി.
എന്തായാലും അവസാനം, പെടലിക്ക് ഓരോ പെടയും  കൊടുത്തു ചുടലക്കാട്ടിൽ കൊണ്ട് പോയി ചുട്ടു കൊല്ലം എന്ന അഭിപ്രായം വൻ കയ്യടിയോടെ പാസ്സായി.

അവസാനം ആ ദിവസം വന്നെത്തി . കൊട്ടും കൊരവയും ആര്പ്പു വിളികളുമായി ഗ്രാമീണർ കുഴി മടിയന്മാരെ പൊക്കിയെടുത്തു ഒരു പല്ലെക്കിൽ ഇരുത്തി.
അടിക്കർമം  കഴിഞ്ഞ ശേഷം ഗ്രാമ മുഖ്യൻ മടിയന്മാര്ക്ക് മുൻപിൽ കാര്യം അവധരിപ്പിചു.
എല്ലാം വളരെ പെട്ടന്നയിക്കോട്ടേ എന്നാ ഭാവത്തിൽ യാതൊരു എതിര്പ്പും പ്രകടിപ്പികാതെ, രണ്ടും വസന്ത രോഗം വന്ന കോഴിയപ്പോലെ സീറ്റിൽ തൂങ്ങി അമര്ന്നിരുന്നു.

ഘോഷയാത്ര വരുന്ന വഴി ഒരു ധനികനായ മനുഷ്യൻ കാണാനിടയായി.
curiosity സഹിക്കാൻ കഴിയാതെ അയാൾ പുറകിൽ ലോളിപോപ്പും നുണഞ്ഞുകൊണ്ട്  വന്ന ഒരു ചെക്കനെ വിളിച്ചു കാര്യം അന്യോഷിച്ചു.  ചെക്കൻ മുക്കിനു മുലയിലും വെച്ച് വിളമ്പി " മടിയന്മാരാ..പണിക്കൊന്നും പോവൂല്ല,  ചുട്ടു കൊല്ലാൻ  കൊണ്ട് പോകുകയാ.."

മടിക്കു മരണ ശിക്ഷയോ? ധനികൻ അമ്പരുന്നു 
ദയ തോന്നിയ ധനികൻ അവരുടെ മുൻപിൽ ചെന്ന് അവര വെറുതെ വിടാൻ അഭ്യർതതിച്ചു.
അവർക്ക് വേണ്ട ആഹാരം ഞാൻ നല്കാമെന്നും അയാൾ പറഞ്ഞു.

ഇത് കേട്ട് അന്നാദ്യമായി വളരെ നാളുകള്ക്ക് ശേഷം ഒന്നാം മടിയാൻ വാ തുറന്നു.
മടിച്ചു സ്വരം താഴ്ത്തി ഒന്നാം മടിയാൻ ചോദിച്ചു " ആഹാരം വീട്ടിൽ കൊണ്ട് തരുമോ?"

ധനികൻ ഉടനെ മറുപടി പറഞ്ഞു " പിന്നെന്താ തരാമല്ലോ "

ഉടനെ രണ്ടാം മടിയനും വാ തുറന്നു " അതവിടിരിക്കും!   ഞങ്ങടെ മുറയിൽ കൊണ്ടുത്തരുമോ?"

രണ്ടു കൂടിയതാണെന്ന് മനസിലാക്കിയെങ്കിലും ധനികാൻ പ്രതിവചിച്ചു " ആയിക്കോട്ടെ ..തരാം "

ഉടനെ ഒന്നാം മടിയൻ "അതവിടിരിക്കും! ഞങ്ങടെ മുൻപിൽ വച്ച് തരുമോ?"
  
ഒന്ന് അമ്പരന്നെങ്കിലും ധനികാൻ പറഞ്ഞു "തരാം"

രണ്ടാം മടിയൻ " അതവിടിരിക്കും! ഞങ്ങടെ മടിയിൽ  വച്ച് തരണം., എന്തേ പറ്റുമോ?"

നടുവഴിയിൽ ഉടുമുണ്ട് പോയവനെപ്പോലെ നാട്ടുകാരെ മൊത്തം ഒന്ന് ഉഴിഞ്ഞു നോക്കിയിട് എങ്ങനെയോക്കയോ ധനികൻ പറഞ്ഞു " ത..തരാം"

ഒന്നാം മടിയൻ  " അതവിടിരിക്കും! ഉരുട്ടി ഞങ്ങളുടെ വായിൽ വച്ച് തരണം ..എന്തേയ്  ?"

അന്തം വിട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന ധനികനെ നോക്കി, നാട്ടുകാരോടായി, രണ്ടു കുഴിമടിയന്മാരും ഒരേ സ്വരത്തിൽ പറഞ്ഞു " പോട്ടേ... പോട്ടേ....വണ്ടി പൊട്ടെയ്.. ചുടലക്കാട്ടിലോട്ടു  പൊട്ടെയ് "

 

Blogger news

Most Reading