Pages

Powered by Blogger.
      

ഒരു കഥയും ഒരു ചോദ്യവും 

"ഞാൻ ഒരു കഥ പറയാം."

"ഹോ..വേണ്ടന്നെ.."

"നല്ല കഥയാടാ"

"വിറ്റുണ്ടോ??"

"ഒരു ചോദ്യം ഉണ്ട്!! കഥയുടെ അവസാനം"

"എന്നാ ചുമ്മാ പറ "

"ശരി ശ്രെദ്ദിച്ചു കേട്ടോണം. സമയം വെള്ളിയായ്ച്ച അർദ്ധരാത്രി."

"എന്താ ആശാനെ ,സംഭവം ഹൊററാ???"

"എന്തേ നിനക്ക് പേടിയുണ്ടോ??"

"പേടി.. അതും എനിക്ക്...അങ്ങനെ ഒരു വേർഡ്‌ എന്റെ ഡിക്ഷനറിയിൽ പോലും ഇല്ല"

"അല്ല, എന്നിട്ട് അന്ന് അവളുടെ അച്ഛനും ചേട്ടനും നിന്നെ കാണാൻ വന്നപ്പോൾ നീയെന്താ ഡിക്ഷനറി മാറ്റി വാങ്ങാൻ ഓടിയതാണോ? അല്ല അന്ന് ഓടിയ ഓട്ടം കണ്ടു ചോദിച്ചതാണ്"

"ഡേയ്..ഡേയ്..മതി. ഒന്നെങ്കിൽ കഥ പറ, അല്ലെങ്കിൽ എഴുന്നേറ്റു പോ"

"ശരി, അപ്പം കഥ ..അല്ല എവിടെയാ പറഞ്ഞു നിർത്തിയത്??

"നിന്റെ അമ്മൂമ്മെന്റെ കല്യാണദിവസം  ..ഡേയ് വെള്ളിയായ്ച്ച രാത്രി"

"അതെ വെള്ളിയായ്ച്ച അർദ്ധരാത്രി . ഒരു അച്ഛനും മോനും ബൈക്കിൽ യാത്ര ചെയ്തു വരികയായിരുന്നു. ഡോക്ടർ അയ അച്ഛൻ മകനുമായി എന്തിനെക്കുറിച്ചോ വളര ഘോരമായ ചർച്ചയിൽ  ആയിരുന്നു. അതിനാൽ തന്നെ മകന് ഡ്രൈവിങ്ങിൽ അത്ര ശ്രദ്ദിക്കാൻ കഴിഞ്ഞില്ല. ആയതിനാൽ തന്നെ വഴിൽ ഉണ്ടായിരുന്ന ഒരു "DANGER " സിഗ്നൽ രണ്ടു പേരുടെയും കണ്ണിൽ പെട്ടില്ല. 
അതോടു കൂടി ബൈക്ക് അപകടത്തിൽ പെട്ടു. അതിന്റെ ആഘാതത്തിൽ അച്ഛനും മോനും ദൂരേക്ക്‌ തെറിച്ചു വീഴുകയും ചെയ്തു.
അച്ഛൻ സ്പോട്ടിൽ തന്നെ മരിച്ചു. മകൻ വളരെ പരികുകളോട് കൂടി അബോധാവസ്ഥയിലായി.
വളെരെ നേരം ചോര വാർന്നു മകൻ അങ്ങനെ തന്നെ കിടന്നു.ഭാഗ്യത്തിന് ആ വഴി ഒരാൾ കാറും കൊണ്ട് വരുന്നുണ്ടായിരുന്നു"

"ചുമന്നോണ്ടയിരുന്നോ??"

"അയാൾ ഇവരെ കാണുകയും, വണ്ടി നിർത്തി അടുത്ത് വന്നു പരിശോദിക്കുകയും ചെയ്തു.
അച്ഛൻ മരിച്ചെന്നു മനസിലാക്കിയ അയാൾ.."

".....അല്ല അതപ്പം അയാളുടെ അച്ഛൻ ആയിരുന്നോ??

"അല്ലടാ പൊട്ടാ..മോന്റെ അച്ഛൻ..കഥയുടെ ഇടെക്കു പൊട്ടത്തരം പറയല്ലേ 
മോൻ ജീവനോടെ ഉണ്ടെന്നു...അല്ലെങ്കിൽ ആ അച്ഛന്റെ മോൻ ജീവനോടെ ഉണ്ടെന്നു മനസിലാക്കിയ അയാൾ ഉടെനെ  തന്നെ ആ ചെറുപ്പക്കാരനെ പൊക്കിയെടുത്തു ബാക്ക് സീറ്റിൽ കിടത്തുകയും,  ഹോസ്പിറ്റൽ അന്യോഷിച്ചു യാത്രയാകുകയും ചെയ്തു."

"നല്ല മനുഷ്യനാ "

"അതെ നിന്നെ പോലല്ല. ഏറെ നേരം കാറോടിച്ചിട്ടും അയാള്ക്ക് ഒരു ഹോസ്പിറ്റലും ആ വിജനമായ സ്ഥലത്ത് കാണാനായില്ല. എന്നാൽ ഭാഗ്യത്തിനു കുറച്ചും കൂടി ചെന്നപ്പോൾ ഒരു ഒറ്റെപ്പെട്ട ക്ലിനിക്‌ അയാളുടെ ശ്രെദ്ദയിൽ പെട്ടു. കാറ് ഒരു സൈടിലേക്കു ഒതുക്കി നിർത്തി ബാക്ക് ഡോറും തുറന്നു ആ ചെറുപ്പക്കാരനെ  ഒരു വിധം പൊക്കിയെടുത്തു തന്റെ തോളിലേക്ക് ഇട്ടു.

".....നമ്മുടെ അച്ഛന്റെ മോനെ"

"അതെ.., മോനെയും പൊക്കിയെടുത്തു അയാൾ അകത്തേക്ക് കയറി. മൊത്തത്തോടെ ഒരു ശ്മശാന മൂകത ആയിരുന്നു അവിടം. ആരെങ്കിലും എന്നെ ഒന്ന് സഹായിക്കൂ എന്നയാൾ വിളിച്ചു പറയുന്നുവെങ്കിലും ആരും അവിടേക്ക് വന്നില്ല. അരണ്ട വെളിച്ചം മത്രമേ അവിടെ ഉണ്ടായിരുന്നൊള്ളൂ. അവിടെ കണ്ട ഒരു റൂമിന്റെ വാതിലും തള്ളി തുറന്നു അയാൾ അകത്തേക്ക് കയറി. അവിടെ ഒരു ഡോക്ടർ ഡസ്കിൽ തല വച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു.
അയാൾ ഉറക്കെ പറഞ്ഞു " ഡോക്ടർ എന്തെങ്കിലും ചെയൂ...ഇയാൾ മരിക്കാൻ പോകുകയാണ്"
ശബ്ദം കേട്ട് മുകത്തെക്ക് നോക്കി. ഉടനെ തന്നെ ആ ഡോക്ടർ ചാടി എഴുന്നേൽക്കുകയും ഇങ്ങനെ പറയുകയും ചെയ്തു. "ദൈവമേ എന്റെ മകന് എന്ത് പറ്റി ????"

അപ്പോൾ എന്റെ ചോദ്യം ഇതാണ് എന്ത് കൊണ്ടാണ് ഡോക്ടർ അങ്ങനെ പറഞ്ഞതു???"

"കഥ കൊള്ളാല്ലോ..ഇത് സംഭവം മറ്റേതാ.."

"എന്ത്??"

"പ്രേതം!!"

"ഹ..ഹ.. ഞാൻ പ്രതീഷിച്ചു ..എന്നാൽ ഉത്തരം അതല്ല."

"വിറ്റു വല്ലതും ആണോ??"

"ഛെ..അതൊന്നും അല്ല "

"അപ്പം.. ഞാൻ ഒന്ന് ആലോചിക്കെട്ടെ...ഉം...ഉം...ഉം....പിടികിട്ടി!!"

"എന്നാൽ പറ"

"ഇരുട്ടത്ത്‌ ലവന് ആള് മാറി...നമ്മുടെ കാറുകാരന്...അവൻ പോക്കിയെടുത്തോണ്ട് വന്നത് മോന് പകരം അച്ഛനെ ആണ്. അച്ഛന്റെ അച്ഛനാണ് അവിടെ ഡോക്ടർ ആയിരുന്നത്. അതായതു മോന്റെ അപ്പൂപ്പൻ!! ശരിയല്ലേ??

"ടാ മിടുക്കാ...നീ കൊള്ളാല്ലോ...പക്ഷെ ഉത്തരം പിന്നേം തെറ്റി .. ഇതിലും സിമ്പിൾ ആണ്. ഞാൻ പറയെട്ടെ??"

"നിക്ക് ഒരു നിമിഷം..ഉം..ഉം...ഉം......ശരി നീ തന്നെ പറ "

"ഡാ അത് ആ പയ്യന്റെ അമ്മ ആയിരുന്നു. നീയെന്തു കരുതി ഡോക്ടർമാരെല്ലാം പുരുഷന്മാരനെന്നോ??"

"ഛെ...ഞാൻ അത്ര കണ്ടു ചിന്തിച്ചില്ല"

"അത് നിന്റെ മാത്രം കുഴപ്പമല്ല. നമ്മുടെ സമൂഹത്തിന്റെ ഒരു രീതിയാണ്‌. ഡോക്ടർ എന്ന് പറഞ്ഞാലും പോലീസെന്നു പറഞ്ഞാലും വക്കീലെന്നു പറഞ്ഞാലും ആദ്യം മനസിലേക്ക് വരുന്നത് ഒരു പുരുഷരൂപം ആണ്.
ഈ കഥയുടെ വിജയവും അതാണ്."

"മതിയടെ ബുദ്ദിജീവിയായതു...നീ നമ്മുടെ വാസുപണിക്കരുടെ മോൻ തന്നെ അല്ലെ??
അവന്റെ ഒരു കോപ്പിലെ കഥ. ഒരു വിറ്റു പോലുമില്ല."





 

Blogger news

Most Reading