Pages

Powered by Blogger.
      

ഒരു ഫ്രീ ടോക്ക് 

"ഡേ...വെറുതെ ഇരിക്കുകയാണോ ??"

"നിനക്ക് കണ്ടിട്ട് ഞാൻ വല്ല ഭാരിച്ച പണിയെടുക്കുന്നതായി തോന്നുന്നോ??"

"എന്നാൽ ഞാൻ ഒരു ചോദ്യം ചോദിക്കാം ......ഒരു വിമാനം മുകളിൽ കൂടി പറന്നു പോയിക്കൊണ്ടിരിക്കുകയിരുന്നു. അതിലിൽ 100 ഇഷ്ട്ടിക ഉണ്ട്. അതിലിൽ നീന്നു ഒരെണ്ണം താഴേക്കു ഇട്ടാൽ ബാക്കി എത്ര എണ്ണം ഉണ്ട്??"

"സംഭവം എന്തോ കൊനിഷ്ട്ടനല്ലോ!!"

"ചിലപ്പോൾ"

"ഒന്നാലോചിക്കട്ടെ ...ഉം..ഉം...ബാക്കി ഒന്നും കാണില്ല!!"

"അതെന്താ??"

"ആ....ഇതിന്റെയൊക്കെ ഉത്തരം അങ്ങനെയൊക്കെ ആയിരിക്കും. അതുകൊണ്ട് പറഞ്ഞതാ"

"എന്നാ നിനക്ക് തെറ്റി ..ബാക്കി 99 എണ്ണം."

"അപ്പം ശരി,.. ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞില്ലേ ...എന്നാൽ വിട്ടോ"

"നിക്കടെ ..തീർന്നില്ല.....,വെറും 3 സ്റ്റെപ്പിൽ ഒരാനയെ എങ്ങനെ നമുക്കു ഒരു ഫ്രിഡ്ജിൽ കയറ്റാം??"

"ഒന്ന് ,ഒരാനയുടെ പ്രതിമ ഉണ്ടാക്കുക , രണ്ടു , ഒരു ഫ്രിഡ്ജ് എടുക്കുക, മുന്ന് ആനയെ കേറ്റുക, ...നീ തന്ന പറ "

"ഒന്ന് ഫ്രിഡ്ജ് തുറക്കുക!, രണ്ട്  ആനയെ കേറ്റുക!, മൂന്നു ഫ്രിഡ്ജ്‌ അടക്കുക!!

അടുത്തത്, വെറും 4 സ്റ്റെപ്പിൽ ഒരു കരടിയെ എങ്ങനെ ഫ്രിഡ്ജിൽ കയറ്റും??"

"നിക്ക്...നിക്ക് ഇത് ഞാൻ പറയാം... ഒന്ന് ഫ്രിഡ്ജ് തുറക്കുക, രണ്ട് കരടിയെ കേറ്റുക....അല്ല..എത്രയാ ..മൊത്തം 4 സ്റ്റെപ്പു വേണ്ടേ?? ശ്ശെ...നാലാമത്തെ സ്റെപ്പിനു ഞാൻ എവിടെ പോകും...നീ തന്നെ പറ"

"ഒന്ന് ഫ്രിഡ്ജ് തുറക്കുക, രണ്ട്  ആനയെ പുറത്തെടുക്കുക, മൂന്ന്  കരടിയെ കയറ്റുക, നാല് ഫ്രിഡ്ജ് അടക്കുക"

"അത് ശരി ഇത് കണക്ട്ടെട് ആണല്ലേ???"

"കാട്ടിലെ സിംഹത്തിന്റെ കല്യാണം....ഒരു ജീവി ഒഴിച്ച് ബാക്കി എല്ലാ ജീവികളും വന്നു... അതേതു ജീവി??"

"അറിയില്ല അളിയാ..ഞാൻ ആ കല്യാണത്തിനു പോയിട്ടുമില്ല, ഉണ്ടിട്ടുമില്ല...മിക്കവാറും അതാ സിംഹം കെട്ടാൻ പോകുന്ന പെണ്ണ് തന്നെ ആയിരിക്കും"

"തെറ്റി മോനെ തെറ്റി...നമ്മുടെ കരടി!!!...അത് ഫ്രിട്ജിനകത്തായി പോയില്ലേ"

"അതിനെ ഇത് വരെ തുറന്നു വിട്ടില്ലേടെ"

"ധാരാളം മുതലകൾ ഉള്ള ഒരു കുളം ഒരു സ്ത്രീയ്ക്ക് നീന്തി കടക്കണം....എങ്ങനെ??"

"ഉം...ഉം.. ഒരു രക്ഷയും ഇല്ല നീ തന്നെ പറ.."

"ഡാ പൊട്ടാ..മുതലകൾ എല്ലാം സിംഹത്തിന്റെ കല്യാണത്തിന് പോയിരിക്കുകയല്ലേ ..പിന്നെ ആ സ്ത്രീ ആരെ പേടിക്കണം"

"ദാ പിന്നെയും കണക്ഷൻ...നീ ഇനി ചോദിക്കെടാ.."

"എന്നാൽ പിടിച്ചോ...എന്നിട്ടും ആ സ്ത്രീ മരിച്ചു!!! എങ്ങനെ."

"നമ്മുടെ മുതല...."

"മനസിലായില്ല??"

"അതു തന്നെ "

"ഏത് ???"

"അത് തിരിച്ചു വന്നു വിഴുങ്ങി"

"ഹ..ഹ...തെറ്റി...അവരുടെ തലയിൽ ഇഷ്ടിക വീണു. ആദ്യം ഒരു വിമാനത്തിൽ നിന്നു ഇട്ട ഇഷ്ട്ടിക അല്ലെ,. അത് തന്നെ"

"ഇത് കൊള്ളാല്ലോ ...ഇതുപയോഗിച്ച് ഇന്ന് എത്ര പേരെ പറ്റിച്ചു"

"ഹേയ് ...ആദ്യം ഗണപതിയ്ക്ക് വച്ച് തന്നെ തുടങ്ങാമെന്ന് കരുതി" 


"തന്നെ??"


"ഹൊ ,,തന്നെ"